CricketLatest NewsIndiaNewsSports

ഐപിഎല്‍ താരലേലം: പാറ്റ് കമ്മിന്‍സിനും മാക്‌സ് വെല്ലിനും പെന്നുംവില, ആര്‍ക്കും വേണ്ടാതെ ചേതേശ്വര്‍ പൂജാര

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സിനും ഗ്ലെന്‍ മാക്സ്വെല്ലിനും പൊന്നും വില. കമ്മിന്‍സിനെ 15.50 കോടിയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ 10.75 കോടിയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. കമ്മിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹിയും മത്സരിച്ചിരുന്നു.പക്ഷേ ഒടുവില്‍ കമ്മിന്‍സിനെ കൊല്‍ക്കത്ത റാഞ്ചുകയായിരുന്നു. എന്നാല്‍ ആര്‍ക്കും വേണ്ടാതെ 50 കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.

എയിന്‍ മോര്‍ഗനെ 5.25 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌സ്വന്തമാക്കിയത്. 1.50 കോടിയുടെ അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് കൊല്‍ക്കത്ത ഇംഗ്ലണ്ട് നായകനെ സ്വന്തമാക്കിയത്. മുന്‍പ് കൊല്‍ക്കത്തയ്ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് മോര്‍ഗന്‍. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. 4.40 കോടി രൂപയ്ക്കാണ് ഫിഞ്ചിനെ എടുത്തത്. ഒന്നരക്കോടി രൂപയ്ക്ക് ജേസണ്‍ റോയിയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഏറ്റെടുത്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യന്‍സ് രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി. ക്രിസ് ലിന്നാണ് ലേലത്തില്‍ ആദ്യം ഏറ്റെടുക്കപ്പെട്ട കളിക്കാരന്‍. സൗത്താഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെ 10 കോടിയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ 3 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സും ടീമിലെടുത്തു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന് 5.50 കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി. ഇംഗ്ലണ്ട് താരമായ ക്രിസ് വോക്‌സിനെ 1.5 കോടിയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡന്‍ കോട്രാലിനെ 8.5 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. കൊല്‍ക്കത്ത കൈവിട്ട പീയുഷ് ചൗളയെ 6.75 കോടിക്ക് ചെന്നൈസൂപ്പര്‍ കിംഗസ് സ്വന്തമാക്കി. എന്നാല്‍ ചേതേശ്വര്‍ പുജാര, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം,ടിം സൗത്തി,ആന്‍ട്രൂ ടൈ എന്നിവരെ ആരും ഏറ്റെടുത്തിരുന്നില്ല. 3 കോടി മുടക്കി ഇന്തയുടെ ജയദേവ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ റോയല്‍സും കൂടാരത്തിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button