Latest NewsCricketNewsSports

സഞ്ജുവിനെ വേണമെന്ന് ബാംഗ്ളൂർ ആരാധകൻ; അവർ രണ്ടുപേരെയും തന്നാൽ വിട്ടുതരാമെന്ന് രാജസ്ഥാൻ

ഇതോടുകൂടി ഉത്തരവുമായി രാജസ്ഥാൻ ടീമുമെത്തി. ഉത്തരം വളരെ ലളിതം, സഞ്ജുവിനെ ടീമിൽ വേണമെങ്കിൽ വെറും രണ്ടേ രണ്ടു താരത്തെ ഞങ്ങൾക്ക് തരൂ, പക്ഷെ ആ താരങ്ങൾ മറ്റാരുമായിരുന്നില്ല, സാക്ഷാൽ...

ബാംഗ്ളൂർ : ഐപിഎൽ താരലേല ആവേശം ആരംഭിക്കുവാനിരിക്കെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ.  ടൂർണമെന്റിന്റെ താരകൈമാറ്റത്തിനുള്ള സമയം ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു ആ രസകരമായ ചർച്ച അരങ്ങേറിയത്. ട്വിറ്ററായിരുന്നു ചർച്ചാവേദി.

ഐ പി എല്ലിന്റെ പുതിയ സീസണിൽ ഓരോ ടീമും നിലനിര്‍ത്തിയ കളിക്കാരെയും ഒഴിവാക്കിയ കളിക്കാരെയുംക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടു. രാജസ്ഥാന്‍ റോയല്‍സ്  സഞ്ജു സാംസണെ ടീമിൽ നിലനിർത്തിയിരുന്നു. അപ്പോഴാണ് , ട്വിറ്ററിൽ മലയാളി താരം സഞ്ജു സാംസണെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വില്‍ക്കുന്നോ എന്ന ചോദ്യവുമായി ഒരു ആരാധകന്‍ വന്നെത്തിയത്. കൗതുകം ജനിപ്പിച്ച ആ ചോദ്യം എന്നാൽ, ഞൊടിയിടയിൽ ട്വിറ്ററിൽ വ്യാപിച്ചു. ഇതോടുകൂടി ഉത്തരവുമായി രാജസ്ഥാൻ ടീമുമെത്തി. ഉത്തരം വളരെ ലളിതം, സഞ്ജുവിനെ ടീമിൽ വേണമെങ്കിൽ വെറും രണ്ടേ രണ്ടു താരത്തെ ഞങ്ങൾക്ക് തരൂ, പക്ഷെ ആ താരങ്ങൾ മറ്റാരുമായിരുന്നില്ല, സാക്ഷാൽ വിരാട് കോഹ്‌ലിയും എ ബി ഡിവില്ലിയേഴ്സും ആണ്.

മലയാളി താരത്തിന് വലിയൊരു അംഗീകാരവും കൗതുകം നിറഞ്ഞതുമായ ഈ പ്രതികരണം വൈറലുമായി. എന്നാല്‍ മിസ്റ്റര്‍ നാഗിനെ നിങ്ങള്‍ക്ക് തരാം എന്നായിരുന്നു ഇതിന് ബാംഗ്ലൂർ ടീം നൽകിയ മറുപടി. കൂടാതെ, സഞ്ജു വൈകാതെ ബാംഗ്ളൂരിലേക്ക് എത്തുമെന്നും മറുപടിയില്‍ അവർ കൂട്ടിച്ചേർത്തു.

ഈ ചർച്ച നടന്നുകൊണ്ടിരിക്കെ തന്നെ, അതാ മറ്റൊരു ആരാധകന്റെ ചോദ്യമുദിക്കുന്നു; നിങ്ങൾ സ്റ്റീവ് സ്മിത്തിനെ വില്‍ക്കാന്‍ തയാറുണ്ടോ..?
ഹാഹാ.. നല്ല ചോദ്യം. നിങ്ങൾ സ്റ്റാൻഡ് അപ്പ് കൊമേഡിയനായാൽ നാന്നായിരിക്കും എന്ന് ഹാസ്യാത്മകമായിട്ടായിരുന്നു രാജസ്ഥാൻ അതിനും മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button