സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ നേതാക്കളടക്കം സ്വര്‍ണക്കടത്തിന് സഹായിച്ചവരുടെ പേരുകള്‍ മൊഴിയിലുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരമാണ് കസ്റ്റംസ് മൊഴിപ്പകര്‍പ്പ് കോടതിയില്‍ സമര്‍പിച്ചത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ അപൂര്‍വനടപടിയുമായി കസ്റ്റംസ്. മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴികളുടെ പകര്‍പ്പ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നയുടെ ആവശ്യപ്രകാരമാണ് നടപടി. മൊഴിയില്‍ ചില രാഷ്ട്രീയ നേതാക്കള്‍ അടക്കം സ്വര്‍ണക്കടത്തിന് സഹായിച്ചവരുടെ പേരുകള്‍ ഉള്‍പ്പെട്ടതായായാണ്.
സ്വപ്നയെ എന്‍ഫോര്‍സ്മെന്റിന്റെ കസ്റ്റിഡിയില്‍ വിടുന്നതിന് മുന്‍പായാണ് കസ്റ്റംസിന്റെ നടപടി. അതിനിടെ സ്വര്‍ണക്കടത്തിന് കൂട്ടുന്നിന്ന പെരിന്തല്‍മണ്ണക്കാരന്‍ അബുദുല്‍ ഹമീദ് ഇന്ന് കസ്റ്റംസിന് മുന്നിലെത്തി. ഉച്ചയ്ക്ക് ശേഷമാണ് കൊച്ചി കസ്റ്റംസ് ഓഫിസിലെത്തിയത്. കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അബ്ദുല്‍ ഹമീദ് മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments