മനാമ : ബഹ്റൈനില്‍ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് ബാധിതരെക്കാൾ രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ ദിവസം 346പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ ആകെ എണ്ണം 41,536ആയി. 147പേർ ഇതുവരെ മരണപ്പെട്ടു. 455പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗമുക്തരുടെ എണ്ണം 38,666 ആയി ഉയർന്നു. നിലവിൽ
2,723 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്.
Also read : വന്ദേ ഭാരത് മിഷന്‍ വന്നതിന് ശേഷം യുഎഇയിലെ 275,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് എത്തി
കുവൈറ്റിൽ കഴിഞ്ഞ ദിവസം 463 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു, 4 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 67,911ഉം, മരണസംഖ്യ 457ഉം ആയി. 688 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 8241 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ 129 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2041 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 509,561 കോവിഡ് പരിശോധനയാണ് രാജ്യത്ത് നടത്തിയത്.
Post Your Comments