കൊച്ചി : തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതിയായി. വിമാനത്താവളത്തില്‍ 100 രൂപയ്ക്ക് മുകളിലായിരുന്ന ചായവില 15 രൂപയായി കുറയുന്നു. ഇനി മുതല്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും ലഭിക്കും.
2019 മാര്‍ച്ചില്‍ ഡല്‍ഹിയിലേക്കു പോകാനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയുണ്ടായി. തുച്ഛമായ പണം മാത്രമാണ് എന്റെ കയ്യില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ മൂന്നോ നാലോ കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഒന്നില്‍ ഒരു ബ്ലാക് ടീയ്ക്ക് 150 രൂപയാണ് പറഞ്ഞത്. ഒരു ഗ്ലാസില്‍ ചൂടുവെള്ളത്തില്‍ ഒരു ടീ ബാഗ് ഇട്ടു തരുന്നതിനാണ് 150 രൂപ അവര്‍ ചോദിച്ചതെന്നും മറ്റൊരു കൗണ്ടറില്‍ ചായയ്ക്കും കാപ്പിക്കും 100 രൂപ വീതമാണ് അവര്‍ ഈടാക്കുന്നതെന്നും ഷാജി പറയുന്നു.
100 രൂപയിക്ക് നല്‍കുന്ന ചായയ്ക്കും കാപ്പിക്കും കൊടുക്കുന്ന കപ്പ് കണ്ടാല്‍ തന്നെ സങ്കടമാകുമെന്നും അത്രയും ചെറിയ കപ്പിലാണ് ഇവര്‍ ചായയും കാപ്പിയും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം ഒരു കോടിയോളം യാത്രക്കാര്‍ നെടുമ്പാശേരി പോലുള്ള വിമാനത്താവളത്തില്‍ എത്തുന്നുണ്ട്. കൂടാതെ കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വീമാനത്താവളങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്. അതില്‍ പ്രവാസികളും, ജോലി തേടി വിദേശത്തേക്ക് പോകുന്നവരും, ഹജ് തീര്‍ഥാടകരും എല്ലാംപെടും. ഇവര്‍ ഒന്നോ രണ്ടോ മണിക്കൂര്‍ വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ ഒരു ചായ അല്ലെങ്കില്‍ കാപ്പി കുടിക്കാന്‍ 200, 150, 100 രൂപയൊക്കെ ചെലവാക്കേണ്ട അവസ്ഥ കഠിനമാണെന്നും അതിനാലാണ് ഈ പകല്‍ക്കൊള്ളയ്‌ക്കെതിരെ 2019 ഏപ്രിലില്‍ പ്രധാനമന്ത്രിക്കും സിവില്‍ ഏവിയേഷന്‍ മന്ത്രിക്കും കത്തയച്ചതെന്ന് ഷാജി പറഞ്ഞു.
തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോളേക്കും പ്രധാന മന്ത്രിയുടെ ഓഫിസില്‍ നിന്ന് കത്ത് ലഭിച്ചു. പരാതി ലഭിച്ചു തുടര്‍ നടപടി ഉണ്ടാകുമെന്നും പറഞ്ഞു. അവിടെന്ന് അവര്‍ സിവില്‍ ഏവിയെഷന്‍ മിനിസ്റ്റര്‍ക്ക് അവര്‍ കൈമാറി. അതിന് ശേഷം ആള്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് അവര്‍ മെസേജ് അയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സിയാലില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വില നിശ്ചയിച്ചിട്ടുള്ള രേഖ കൈമാറി. അതില്‍ പറയുന്നതാണ് 20 രൂപയ്ക്ക് കോഫിയും 15 രൂപയ്ക്ക് ചായയും 15 രൂപയ്ക്ക് പലഹാരങ്ങളും ഉണ്ടാകുമെന്ന്. ഇത്തരത്ത്ിലുള്ള ഒരു കൗണ്ടര്‍ വിമാനത്താവളത്തികത്തും പുറത്തുമായി ഓരോന്ന് വീതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments