കലിഫോര്‍ണിയ : ആപ്പിള്‍ ഫയര്‍ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിയ്ക്കുന്നു.. കാട്ടുതീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് സതേണ്‍ കലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ നിന്ന് എണ്ണായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ‘ആപ്പിള്‍ ഫയര്‍’ എന്ന് വിളിക്കുന്ന തീപിടിത്തം ലൊസാഞ്ചല്‍സിന് 75 മൈല്‍ കിഴക്കായി ചെറി വാലിയിലാണ് തുടങ്ങിയത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 700 ഏക്കറില്‍ നിന്ന് ശനിയാഴ്ച വൈകിട്ടോടെ 4125 ഏക്കറിലേക്കാണു തീ വ്യാപിച്ചു.
Read Also : സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് ഭാഗികമായി തുറക്കും
2586 വീടുകളില്‍ നിന്നായി 7800 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു വീടും രണ്ടു കെട്ടിടങ്ങളും തകര്‍ന്നു. പ്രാദേശിക ഹോട്ടലുകളിലും ബ്യൂമോണ്ട് ഹൈസ്‌കൂളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. മൊറോംഗോ റോഡിന് വടക്ക്, മില്യാര്‍ഡ് കാനന്‍ റോഡിന് കിഴക്ക്, വൈറ്റ്വാട്ടര്‍ മലയിടുക്ക് റോഡിന് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ നിന്നും ആളുകളോട് ഒഴിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അഗ്‌നിശമന വകുപ്പ് അറിയിച്ചു. ചൂടുള്ള താപനില, വളരെ കുറഞ്ഞ ഈര്‍പ്പം, കടല്‍ത്തീരത്തെ കാറ്റ് എന്നിവ കാരണം ഈ വാരാന്ത്യത്തില്‍ തീ പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥാ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments