ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രമുഖ വാർത്താ ചാനൽ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ‘ഡോൺ ന്യൂസ്’ എന്ന വാർത്താ ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
@ZaraHatKay_Dawn plz get this checked. …. that’s today . Is it a hack or something ??? pic.twitter.com/Z54op9moKP
— newpicasso (@doctoralihamid) August 2, 2020
ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഇംഗ്ലീഷിൽ ‘ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന വാക്കുകളും സ്ക്രീനിൽ തെളിഞ്ഞു. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം. എന്നാൽ എത്രസമയം ഇത് നീണ്ടുനിന്നെന്നോ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ വ്യക്തമല്ല.
ഹാക്കിങ്ങിനിരയായെന്ന വിവരം ഡോൺ ചാനലിന്റെ അധികൃതരും സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ചാനൽ മാനേജ്മെന്റ് ഉത്തരവിട്ടതായും ഡോൺ ന്യൂസ് ട്വീറ്റ് ചെയ്തു.
Post Your Comments