മനാമ : കോവിഡ് ബാധിച്ച് ബഹ്‍റൈനിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് കുന്നത്തുപള്ളി അബ്ദുല്‍ റഹീം (55) ആണ് മരിച്ചത്. കോവിഡ് മൂലം ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ഭാര്യ: ഫൗസിയ. മക്കള്‍: റഫ്സി, ഷഹ്‌സാ, റിസ്വാന്‍.
ഇതോടെ കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 147 ആയി. നിലവില്‍ 2832 പേര്‍ ചികിത്സയിലുണ്ട്. 43 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 38,211 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.
Post Your Comments