മുംബൈ : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് 9,509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,41,228 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 260 പേര്‍ മരിച്ചതോടെ ആകെ മരണം 15,576 ആയി.
9926 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 2,76,809 ആയി. 1,48,537 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 44,204 കേസുകളും പുണെയിലാണ്. നിലവില്‍ മഹാരാഷ്ട്രയില്‍ 9,25,269 പേര്‍ ഹോം ക്വാറന്റീനിലും 37,944 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്. ധാരാവിയില്‍ ഇന്ന് 13 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 80 ആണ് നിലവില്‍ ധാരാവിയിലെ ആക്ടീവ് കേസുകള്‍.
അതേസമയം ആന്ധ്രാപ്രദേശില്‍ ഇന്ന് 8,555 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,764 ആയി. 82,886 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,404 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
തമിഴ്‌നാട്ടില്‍ ഇന്ന് 5,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98 മരണങ്ങള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,613 ആയി. 4132 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,96,483 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടു. 56,998 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. കേരളത്തില്‍നിന്ന് റോഡുമാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയ അഞ്ചുപേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഇന്ന് 5532 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 84 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2496 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 57,725 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 74,590 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.
Post Your Comments