റായ്പൂര്‍,രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയുടെ ആഗ്രഹം സഫലീകരിച്ച് കമ്മ്യൂണിസ്റ്റ് ഭീകരന്‍. സമൂഹത്തിന് ഭീഷണിയായ കമ്മ്യൂണിസ്റ്റ് ഭീകരതയോട് വിട പറഞ്ഞ മല്ല താമോ എന്നയാള്‍ ആയുധം ഉപേക്ഷിച്ച് പോലീസിനു മുന്നില്‍ കീഴടങ്ങി. തലയ്ക്ക് 8 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരനാണ് കീഴടങ്ങിയിരിക്കുന്നത്.
ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സംഭവം.മല്ലയുടെ സഹോദരി തന്നെയാണ് പോലീസില്‍ ഈ വിവരം അറിയിച്ചത്. തന്റെ സഹോദരന്‍ തിരിച്ചുവന്നെന്നും ഇനി തെറ്റുകള്‍ ചെയ്യില്ലെന്നും ഇവര്‍ എസ്പി അഭിഷേക് പല്ലവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. 14 വര്‍ഷത്തിനു ശേഷമാണ് മല്ല താമോ സഹോദരിയെ കാണാനായി എത്തിയത്. അവസാനമായി തന്റെ അമ്മാവനെ കാണാനായാണ് ഇയാള്‍ നാട്ടിലെത്തിയിരുന്നത്.
എസ്പിയുടെയും സിആര്‍പിഎഫ് ഡിഐജിയുടെയും സാന്നദ്ധ്യത്തിലാണ് മല്ല താമോ ആയുധംവെച്ച് കീഴടങ്ങിയത്. രക്ഷാബന്ധന്‍ ദിനത്തില്‍ തനിക്ക് സമ്മാനമായി ആയുധം താഴെവെച്ച് പോലീസില്‍ കീഴടങ്ങണമെന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് സഹോദരി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ചയും സമാനമായ മറ്റൊരു സംഭവമുണ്ടായിരുന്നു. സഹോദരിയുടെ ആവശ്യപ്രകാരം തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ദസ്മി കുഹ്‌റാമി എന്ന ഭീകരന്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു.
Post Your Comments