KeralaLatest NewsNews

കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡൽ എന്നാൽ ഇതാണോ? വിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ സ്വർണക്കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നത് ആണോ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ബിജെപി ആരംഭിക്കുന്ന ഉപവാസ സമര പരമ്പരയിൽ ആദ്യ ആളായ ഒ.രാജഗോപാൽ എംഎൽഎയുടെ സമരം വിഡിയോ കോ‍ൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങും കോവിഡിനെതിരെ പോരാടുമ്പോൾ കേരള മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിന് സഹായം നൽകുകയാണെന്ന് ഭൂപേന്ദ്ര യാദവ് ആരോപിച്ചു.

Read also: എ​ത്ര​യും പെ​ട്ടെ​ന്ന് വാക്‌സിൻ വി​ക​സി​പ്പി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് വഴി: കോ​വി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം നി​ല​നി​ല്‍​ക്കു​മെ​ന്ന മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനുവേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരി ബാലകൃഷ്ണന് എന്തു ധാർമികതയാണുള്ളത്?കോടിയേരിയുടെ മകൻ അറബിക്കു കൊടുക്കാനുള്ള 13 കോടിയുടെ ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്? എങ്ങനെയാണ് മകന്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡിഎൻഎ കേസ് ഒതുക്കിയതെന്നും സുരേന്ദ്രൻ ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button