സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോടിയേരിയെ ആര്‍എസ്എസിലേക്ക് ക്ഷണിച്ചത്. ആര്‍എസ്എസിലേക്ക് വന്നാല്‍ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്പ്പിള്ളയെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാന്‍ കഴിയുമെന്നും നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിതാവിന് ആര്‍എസ്എസ് അനുഭാവമുണ്ടെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണന് എഴുതിയിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള പണ്ട് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന ആളാണെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമിയിലും വന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വിവാദം തുടരുന്നതിനിടെയാണ് കോടിയേരിയെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണന് രംഗത്തു വരുന്നത്.
ഇന്ത്യ വേണോ, ചൈന വേണോ എന്ന സംശയം തീര്‍ക്കാനും ആര്‍എസ്എസിലേക്ക് വന്നാല്‍ കഴിയുമെന്നും ഗോപാലകൃഷ്ണന് കുറിപ്പില്‍ പറയുന്നു. ആര്‍എസ്എസ് കാരനായിരുന്നു എന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറയുന്നു.
ബി. ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
കൊടിയേരി ബാലകൃഷ്ണനെ RSS ലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായ ശ്ഛിത്തം ചെയ്യാനും, ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീര്‍ക്കാനും, പോളിറ്റ് ബ്യൂറോ അംഗം SRP യെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും RSS ല്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയും. RSS കാരനായിരുന്നുവെന്ന് SR P അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ AKG സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ള വരും എന്നതാണ് RSS ന്റെ കാഴ്ചപ്പാട്..
Post Your Comments