അയോദ്ധ്യ; അയോദ്ധ്യയില്‍ നിര്‍മാണത്തിനൊരുങ്ങുന്ന രാമക്ഷേത്രത്തിന് ആശംസകളുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെ അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ പോവുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. ‘ നമ്മുടെ എല്ലാം വിശ്വാസത്തിന്റെ ആധാരം ഭഗവാന്‍ രാമനാണ്. രാമനില്‍ വിശ്വാസമര്‍പ്പിച്ചാണ് നമ്മുടെ രാജ്യത്തിന്റെ ഓരോ പ്രവര്‍ത്തനവും. അതുകൊണ്ടു തന്നെയാണ് ഭഗവാന്‍ രാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന് നാം എല്ലാവരും ആഗ്രഹിക്കുന്നത്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും അത് ഏറെ ആഗ്രഹിച്ചിരുന്നു.’വെന്ന് കമല്‍നാഥ് ട്വീറ്റ് ചെയ്തു.’ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ഓരോ പൗരനും വളരെ നാളുകളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നടക്കാന്‍ പോകുന്നത്. ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോട് കൂടിയാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകു’ എന്നും കമല്‍നാഥ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏറെ ആഗ്രഹിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.
വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേര്‍ഡ് ഉപയോഗിച്ച് സബ് ട്രഷറി ഉദ്യോഗസ്ഥൻ നടത്തിയത് കോടികളുടെ തട്ടിപ്പ്
എന്നാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വൈകിപ്പിക്കാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവ് നരോത്തം മിശ്ര ആരോപിച്ചു. കപില്‍ സിബലും ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് കോടതിയെ സമീപിച്ചത്. രാമന്‍ എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്. രാം സേതു എന്നൊന്ന് ഇല്ലെന്നും ഇവര്‍ വാദിച്ചു. ഇന്ന് അതേ കൂട്ടരാണ് ഭഗവാന്‍ രാമന് വേണ്ടി പറയുന്നത്. ഭഗവാന്‍ രാമന്‍ രാജ്യത്ത് എല്ലായിടത്തും ഉണ്ടെന്നും മിശ്ര പറഞ്ഞു.
Post Your Comments