Latest NewsIndiaNews

പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം : നിരവധി പേര്‍ക്ക് പരിക്ക്

നാഗ്പൂര്‍ • നാഗ്പൂരില്‍ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗ്പൂർ ജില്ലയിലെ മനസ് അഗ്രോ ഇൻഡസ്ട്രീസ് ഷുഗർ ലിമിറ്റഡ് പ്ലാന്റിലാണ് അപകടം.

മംഗേഷ് പ്രഭാകർ നൗക്കർ (21), ലിലധർ വാമൻ‌റാവു ഷെൻഡെ (42), വാസുദിയോ ലാഡി (30), സച്ചിൻ പ്രകാശ് വാഗ്മറെ (24), പ്രഫുൽ പാണ്ഡുരംഗ് മൂൺ (25) എന്നിവരാണ് മരിച്ചത്.

സച്ചിൻ വാഗ്മറെ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. മറ്റുള്ളവർ സഹായികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് തൊഴിലാളികൾക്കും ഗുരുതരമായി പൊള്ളലേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തെ തുടർന്ന് പോലീസ് സൂപ്രണ്ട് രാകേഷ് ഓല സ്ഥലം സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. മനസ് ഗ്രൂപ്പിന്റെ ഭാഗമായ , മുന്‍പ് പുർതി പവർ ആന്റ് ഷുഗര്‍ ഫാക്ടറി എന്നറിയപ്പെട്ടിരുന്ന ഫാക്ടറി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Post Your Comments


Back to top button