COVID 19Latest NewsNewsInternational

മനുഷ്യരുടെ വിയർപ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമോ?നായകൾക്ക് പരിശീലനം നൽകി ചിലിയും ബ്രിട്ടനും

മനുഷ്യവിയർപ്പ് മണത്തുനോക്കി നായകൾക്ക് കോവിഡ് കണ്ടെത്താനാകുമെന്ന് പറയുകയാണ് ചിലിയിലെ പൊലീസ് വകുപ്പ്. ഇത്തരത്തിൽ കോവിഡ് കണ്ടെത്താൻ നായകൾക്ക് പരിശീലനം തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടനിലും മനുഷ്യവിയർപ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമെന്നു വ്യക്തമാക്കുന്ന ചില പഠനങ്ങൾ പറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചിലിയും നായകൾക്ക് പരിശീലനം നൽകാൻ തുടങ്ങിയത്.

ചിലിയിൽ പ്രാഥമിക പരിശീലനത്തിനായി നാല് നായ്ക്കളെ തിരഞ്ഞെടുത്തു, ലാബ്രഡറുകളും ഗോൾഡൻ റിട്രീവറുകളും ചേർന്ന സംഘത്തിന് പരിശീലനത്തിന്‍റെ ഭാഗമായി പച്ച “ബയോഡിറ്റക്ടർ” ജാക്കറ്റുകൾ നൽകി. തലസ്ഥാനമായ സാന്റിയാഗോയിലെ ചിലിയൻ കാരാബിനെറോസ് സ്പെഷ്യലിസ്റ്റ് കേന്ദ്രത്തിലാണ് പരിശീലനം. മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ, മനുഷ്യർ എന്നിവ കണ്ടെത്തുന്നതിൽ സ്നിഫർ നായ്ക്കൾ ഏറെ പ്രശസ്തമാണ്, എന്നാൽ മലേറിയ, ക്യാൻസർ, പാർക്കിൻസൺസ് രോഗം എന്നിവ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾ കണ്ടെത്തുന്നതിനും ഇവയ്ക്കു മുമ്പ് പരിശീലനം നൽകിയിട്ടുണ്ട്.

നായ്ക്കൾക്ക് മൂന്നു ദശലക്ഷത്തിലധികം ഘ്രാണാത്മകശേഷി ഉണ്ട്. ഇത് മനുഷ്യരെ അപേക്ഷിച്ച് 50 ഇരട്ടിയിലധികമാണ്. അതിനാൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇവയുടെ സേവനം ഉപയോഗപ്പെടുത്താനാകുമെന്ന് ചിലി പോലീസ് സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് സ്‌കൂൾ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ക്രിസ്റ്റ്യൻ അസെവെഡോ യാനസ് പറഞ്ഞു.

ചിലിയിൽ ക്രമേണ സ്കൂളുകളും കടകളും വീണ്ടും തുറക്കാനും ആളുകളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനും ശ്രമിക്കുന്ന സാഹചര്യത്തിൽ വിദഗദ്ധ പരിശീലനം ലഭിച്ച നായകളുടെ സേവനം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ നായ്ക്കൾ സ്കൂളുകൾ, ബസ് ടെർമിനലുകൾ, വിമാനത്താവളങ്ങൾ എന്നിവ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിലായിരിക്കുമെന്നും രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റാനും അവരെ പിസിആർ പരിശോധന നടത്താനും സാധിക്കും. ഇതുവഴി രോഗം വ്യാപകമായി പടരുന്നത് തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button