KeralaLatest NewsNews

സ്വർണ്ണകള്ളക്കടത്തിന് കൂട്ടുനിൽക്കുന്നതാണൊ കേരളാ മോഡൽ: ഭൂപേന്ദ്രയാദവ്

തിരുവനന്തപുരം • ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വർണ്ണ കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നതാണോയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ലോകമെങ്ങും കൊറോണക്കെതിരെ പോരാട്ടം നടത്തുമ്പോൾ കേരള മുഖ്യമന്ത്രി സ്വർണ്ണക്കള്ളക്കടത്തിന് സഹായം നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി ആസ്ഥാനത്ത് ഒ.രാജഗോപാൽ എംഎൽഎ നടത്തുന്ന ഉപവാസ സമരം വീഡിയൊ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിയുന്നത് ഏറ്റവും വലിയ അഴിമതി ഭരണമാണ്. ലാവ് ലിൻ കേസിനെക്കാൾ ഗുരുതരമായതാണ് സ്വർണ്ണക്കള്ളക്കടത്ത് കേസ്. രാജ്യദ്രോഹ പ്രവർത്തനത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നൽകുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസിൽ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്ട്ര കള്ളക്കടത്തുകാർക്കായി ഇടപെട്ടത്. മന്ത്രി കെ.ടി.ജലീൽ സംശയത്തിലാണ്. എല്ലാ ചട്ടങ്ങളും മറികടന്നാണ് മന്ത്രി ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

കേരളത്തിൽ സിപിഎം ആയുധം ഉപയോഗിച്ച് ബിജെപി പ്രവർത്തകരെ നേരിടുകയാണ്. നിരവധി ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. രക്തപ്പുഴ ഒഴുക്കി ബിജെപിയെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. ത്രിപുരയി ലും ബംഗാളിലും സംഭവിച്ചതാണ് കേരളത്തിലും സി പി എമ്മിനെ കാത്തിരിക്കുന്നത്.

അഴിമതിയുടെ ആൾരൂപമായ പിണറായി വിജയൻ കൊറോണ കാലത്ത് ‘പി ആർ വർക്ക് ‘ നടത്തുകയും കള്ളക്കടത്തിന് സഹായം നൽകുകയുമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നത് രാജ്യത്തിനാകെ അപമാനമാണ്.

പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തിൽ വന്നവർ ഇന്ന് പാവങ്ങൾക്ക് എതിരാണ്. ലോകമെങ്ങും മാർക്സും ലെനിനും എന്താണെന്ന് മനസിലാക്കിയവർ കമ്യൂണിസത്തെ ഉപേക്ഷിക്കുകയാണ്. കേരളത്തിലും അതു തന്നെ സംഭവിക്കും.

സ്വർണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത് കേരള ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനാണ്. എന്നാൽ മുഖ്യമന്ത്രി അതു നിഷേധിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ പ്രതികളുടെ കൂട്ടാളിയായ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. പിണറായിക്ക് ഇനി ഭരണം തുടരാനാകില്ല. ജന രോഷത്തിൽ മുന്നിൽ മുട്ടുമടക്കി പിണറായി വിജയന് രാജിവെക്കേണ്ടി വരുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയത്തിലെ വേദിയിൽ നിലവിളക്ക് തെളിയിച്ചാണ് ഒ.രാജഗോപാൽ ഉപവാസം തുടങ്ങിയത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ സ്വാഗതവും സംസ്ഥാന സെക്രട്ടറി കരമന ജയൻ നന്ദിയും പറഞ്ഞു. ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ്, സംസ്ഥാന ട്രഷറർ ജെ. ആർ. പദ്മകുമാർ, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, എസ്.സുരേഷ്, വൈസ് പ്രസിഡൻ്റ് വി.ടി.രമ, ഡോ.പി.പി. വാവ തുടങ്ങിയവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button