Latest NewsNews

38 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം : എട്ട് പേര്‍ അറസ്റ്റില്‍ : മരണ സംഖ്യ ഉയരാന്‍ സാധ്യത

അമൃത്‌സര്‍: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് സംസ്ഥാന തലസ്ഥാനമായ അമൃത്സര്‍, ബട്ടാല,തന്‍തരണ്‍ എന്നിവിടങ്ങളില്‍ സംഭവം നടന്നത്. അമൃത്‌സറില്‍ മാത്രം പതിനഞ്ച് പേര്‍ മരിച്ചു.

വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മ്മാണശാലകള്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തേ ബല്‍വീര്‍ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button