![](/wp-content/uploads/2019/09/blackmailing.jpg)
മുംബൈ : ബോളിവുഡ് സിനിമാതാരത്തിന്റെ മകളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും , ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നുമാണ് യുവാവ് ഭീഷണി മുഴക്കിയിരുന്നത്. സിനിമാ നടന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25 കാരനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പ്രതിയുടെ സഹോദരിയും സിനിമാതാരത്തിന്റെ മകളും ഒരേ കോളജിലായിരുന്നു പഠിച്ചിരുന്നത്. ഈ പരിചയം മുതലെടുത്താണ് പ്രതി ബ്ലാക്ക്‌മെയ്‌ലിങ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും , ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നുമാണ് യുവാവ് ഭീഷണി മുഴക്കിയിരുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയക്കുകയും, പെണ്‍കുട്ടി കണ്ടെന്ന് ബോധ്യമായ ഉടന്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്. ചിത്രം നശിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിയില്‍ പെണ്‍കുട്ടി 20,000 രൂപ വരെ തരാമെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും, ബാംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
Post Your Comments