Latest NewsNews

പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം കവര്‍ന്ന കേസില്‍ റോമിയോ കാശിക്ക് ജീവപര്യന്തം ശിക്ഷ

 

നാഗര്‍കോവില്‍: നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം കവര്‍ന്ന കേസില്‍ റോമിയോ കാശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് നാഗര്‍കോവില്‍ മഹിളാകോടതി.
നാഗര്‍കോവില്‍ സ്വദേശി തങ്കപാണ്ടിയന്റെ മകന്‍ കാശിക്കാണ് (29) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Read Also: തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു: പ്രതിസന്ധിയിലായി ചൈന

വനിതാഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കാശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഗുണ്ടാആക്ടും ചുമത്തിയിരുന്നു. ഒപ്പം പിതാവ് തങ്ക പാണ്ടിയന്‍, സുഹൃത്തുക്കളായ ജിനോ, ദിനേശ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി സ്ത്രീകള്‍ കാശിക്ക് നേരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കേസ് പൊലീസ് തമിഴ്‌നാട് സി.ബി.സി.ഐ.ഡി പൊലീസിന് കൈമാറി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാശിയുടെ ലാപ്‌ടോപ്പില്‍ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോസും 1900 ഫോട്ടോസും കണ്ടെത്തി. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ ഇയാള്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴയും ചുമത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button