കൊല്ലം: കൊല്ലം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിരീക്ഷണത്തില്‍. കോവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള വ്യക്തി ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ സ്വയം വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഫോളോവേഴ്‌സ് ആശങ്ക പങ്കുവെച്ചതോടെ സെക്കന്‍ഡറി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റൈനില്‍ പോകുകയാണെന്നും ആശങ്കപ്പെടാനില്ലെന്നും കളക്ടര്‍ മറുപടി നല്‍കി. കളക്ട്രേറ്റിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കും.
ഇന്നലെ ജില്ലയില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 794 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സെര്‍വര്‍ തകരാറായതിനാല്‍ ഉച്ചയ്ക്ക് ശേഷം പരിശോധനാ ഫലങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ്‌പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല. അതിനാല്‍ എണ്ണം പൂര്‍ണ്ണമായിരുന്നില്ല.
Post Your Comments