KeralaLatest NewsNews

“മാലിന്യം കഴിച്ചു ജീവിക്കുന്ന കുടുംബം ” ; വ്യാജവാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ

കൊല്ലം: മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ് വിദ്യാര്‍ത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ എന്ന പേരിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് കൊല്ലം കളക്ടർ.

Read Also : എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു , മദ്യത്തിന്റെയും ബിയറിന്റെയും വില കുത്തനെ കുറച്ച് യോഗി സർക്കാർ

“പ്രസ്തുത വിവരം ശ്രദ്ധയിൽപ്പെട്ട മാത്രയിൽ തന്നെ വിഷയം ഗൗരവമായി എടുക്കുകയും അടിയന്തിര അന്വേഷണം നടത്തുകയുമുണ്ടായി. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ പരാതി ഉന്നയിച്ച വ്യക്തി ജില്ലയിൽ മണ്ണ് സംരക്ഷണ വകുപ്പിൽ ഡ്രൈവർതസ്തികയിൽ ജോലി ചെയ്തുവരവെ അച്ചടക്ക നടപടിയെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട വ്യക്തിയാണ്.തുടർന്ന് ആലപ്പുഴ ജില്ലയിൽ താമസിച്ചു വന്നിരുന്നതും ആകുന്നു. ടി വ്യക്തിക്ക് നിലവിൽ രണ്ടിലധികം ഭാര്യമാരും നാല് കുട്ടികളും ഉള്ളതായി അറിയുന്നു. മൂന്ന് കുട്ടികൾ സ്കൂൾ പ0നം നടത്തി വരുന്നതുമാണ്.ഒരു മകൾ മൂന്നാലെ മരണപ്പെട്ടിട്ടുള്ളതും, മൂന്നു മക്കളിൽ മൂത്ത മകൾ സിവിൽ സർവീസ് പ0നത്തിന് പോകുന്നതായും പഠിക്കുന്ന സ്ഥാപനത്തിൻ്റെ സഹായത്താലാണ് പ0ന കാര്യങ്ങളും ഭക്ഷണവും നടന്നു പോകുന്നതും എന്ന മാധ്യമ വാർത്തയും തുടർന്ന് കാണുകയുണ്ടായി. ഈ വാർത്തയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകൻ എന്നു പറയുന്ന സുഹൃത്തോ അല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷിയോ കുടുംബമോ ജില്ലാ കളക്ടറെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെയോ ബന്ധപ്പെടുകയോ നിജസ്ഥിതി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ആ വാർത്തയും വിവരങ്ങളും യഥാർത്ഥ വസ്തുതകൾ പ്രകാരമല്ല എന്ന് റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ മനസ്സിലായിട്ടുള്ളതാണ്”, കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .

“ബന്ധപ്പെട്ട വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രവൃത്തികൾക്ക് എതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ്. ഒപ്പം കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ തെറ്റിധാരണ ജനകവും അടിസ്ഥാന രഹിതവുമായ വാർത്തകൾ ചമക്കുന്ന സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ആയതിൽ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം അത്തരക്കാർക്ക് എതിരെയും നിയമാനുസൃത നടപടികൾക്ക് സ്വീകരിക്കുവാൻ നിർബദ്ധിതമാകുമെന്നും അറിയിച്ചുകൊള്ളുന്നു”,കളക്ടർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/dckollam/posts/1817020965116774?__cft__[0]=AZWA7ycyoWU95b4OqyeppMDq_VOUdHaE8t20ABQ_EIBUcS5pwHlwE9IPYjpAQdeI7Ad48gt8iar3Xx_ka07zGWladGOMGTAjRMcZa19Ux_Eqa9imk5w3aAVsJRwyvwZ8DJGmaiIQAc3HMO4fIpHTeHF4&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button