ഇസ്ലാമാബാദ്: ഉമർ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ രംഗത്ത്. ക്രിക്കറ്റിൽനിന്നു വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ തള്ളിയെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം ആരോപിച്ചു. ജാതി, നിറം, ശക്തമായ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണോ നയങ്ങൾ ബാധകമാകുക. ഞാനൊരു ഹിന്ദുവാണ്. അങ്ങനെയൊരു പശ്ചാത്തലമുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അതാണ് ധർമം. എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടു ലഭിച്ചില്ലെന്നും ആർക്കെങ്കിലും പറയാമോ എന്നും കനേരിയ ചോദിക്കുകയുണ്ടായി.
Read also: ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു
ഉമർ അക്മലിന് മൂന്ന് വർഷത്തെ വിലക്കാണ് നല്‍കിയിരുന്നത്. ഇത് 18 മാസമാക്കി ചുരുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ക്രിക്കറ്റിലെ വിലക്കിനെതിരെ ഡാനിഷ് കനേരിയയും പാകിസ്ഥാന്‍ ബോർഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ സമീപിക്കാനായിരുന്നു പാകിസ്ഥാന്റെ മറുപടി.
Post Your Comments