
കൊച്ചി: ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്–19 സ്ഥിരീകരിച്ചു. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കന്യാകുമാരി സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. യാത്ര ചെയ്ത് തൃശൂർ എത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം അറിയുന്നത്. ഇതോടെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങുകയും കളമശേരി മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ട്രെയിനിന്റെ ഈ കമ്പാർട്മെന്റ് അണുവിമുക്തമാക്കിയശേഷമാണ് യാത്ര തുടർന്നത്. അതേസമയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർക്കും രോഗിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments