കൊച്ചി: ഇടപാടുകാരുടെ വര്‍ധിച്ചുവരുന്ന അന്വേഷണങ്ങള്‍ക്കു മറുപടി നല്‍കുവാന്‍ ആക്‌സിസ് ബാങ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഓട്ടോമേറ്റഡ് വോയിസ് അസിസ്റ്റന്റ് (എഎക്‌സ്എഎ) സൗകര്യം ലഭ്യമാക്കി.ബഹുഭാഷ ബോട്ട് സംവിധാനത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്‌ളീഷ് എന്നീ ഭാഷകളില്‍ സംഭാഷണം നടത്താം.
ഇടപാടുകാരുടെ ആവശ്യം മനസിലാക്കി മറുപടി നല്‍കുന്ന സംവിധാനമാണ് എ എക്‌സ് എ എ.മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ മനസിലാക്കി അന്വേഷണത്തിനു കൃത്യതയോടെയും സ്ഥിരതയോടെയും ഈ സംവിധാനത്തില്‍ ഉത്തരം നല്‍കുന്നു. ദിവസം ഒരു ലക്ഷത്തോളം ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനത്തിനു കഴിയുമെന്ന് ആക്‌സിസ് ബാങ്ക് റീട്ടെയില്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസ് ഇവിപിയും തലവനുമായ രത്തന്‍കേഷ് അറിയിച്ചു.
പുതിയ സാങ്കേതികവിദ്യ ഇടപാടുകാര്‍ക്കു മെച്ചെപ്പെട്ട അനുഭവം നല്‍കുന്നുവെന്നു മാത്രമല്ല ഉപഭോക്തൃകേന്ദ്രങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ഇതു വഴി ജോലിക്കാര്‍ക്ക് കൂടുതല്‍ സങ്കീര്‍ണമായ ചേദ്യങ്ങള്‍ക്കു ഉത്തരവും പരിഹാരവും നിര്‍ദ്ദേശിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെര്‍ണാക്കുലര്‍ ഡോട്ട് എഐയുടെ സഹായത്തോടെ ആണ് ബാങ്ക് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്.
Post Your Comments