വാഷിംഗ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്റെ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊവിഡ് പ്രതിരോധ വാക്‌സിൻ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്പനിയായ മൊഡേണ ഇങ്കിനെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുവെന്നാണ് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെ വാക്സിന്‍ നിര്‍മ്മാണ നടപടികള്‍ ചൈനയെക്കാള്‍ ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ട‌്. സര്‍ക്കാരിനൊപ്പം അമേരിക്കയിലെ സ്വകാര്യ കമ്പനികളും വാക്‌സിൻ നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നുണ്ട്.
Read also: അപേക്ഷകൾ പാകിസ്ഥാന്‍ മതം നോക്കി തള്ളി: ഞാനൊരു ഹിന്ദുവാണ്, അതിൽ അഭിമാനിക്കുന്നുവെന്ന് കനേരിയ
ഭീഷണി ശക്തമായതോടെ കമ്പനികളുടെ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുൻപ് ചൈനീസ് ഹാക്കര്‍മാര്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പടെയുളളവരുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഫ് ബി ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ അനുവാദത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അധികൃതര്‍ ആരോപിച്ചിരുന്നു
Post Your Comments