Latest NewsKeralaNews

ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യം ദുരൂഹത ഉയരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതോടെ

തിരുവനന്തപുരം : വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ മരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നുവെന്ന് ബാവഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറയുന്നു. മരണം സംബന്ധിച്ച് ആദ്യം ദുരൂഹത ഉയരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതോടെയാണ്. 2018 സെപ്തംബര്‍ 25ന് കഴക്കൂട്ടം പള്ളിപ്പുറത്ത് അപകടം നടക്കുമ്പോള്‍ ഇയാളും കാറില്‍ ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ അര്‍ജുന് കാലിന് പരിക്കേറ്റിരുന്നു. വാഹനം ഓടിച്ചിരുന്നത് താനായിരുന്നു എന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ബാലഭാസ്‌കര്‍ മരിച്ചതോടെ മൊഴിമാറ്റി. വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് തിരുത്തി.

read also : ബാലഭാസ്‌കറിന്റെ മരണത്തനിടയാക്കിയ അപകടം നടന്ന ആ രാത്രിയില്‍ ശരിയ്ക്കും സംഭവിച്ചതെന്തെന്നറിയാന്‍ ആ യാത്ര പുനാരാവിഷ്‌കരിയ്ക്കുന്നു : ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയതു കണ്ടെന്ന് ദൃക്‌സാക്ഷി മൊഴി

എന്നാല്‍, ബോധം തെളിഞ്ഞപ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും അര്‍ജുനാണ് വാഹനമോടിച്ചതെന്ന് മൊഴി നല്‍കി. താനും മകളും മുന്‍സീറ്റിലും ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നെന്നും ഇവര്‍ അന്വേഷക സംഘത്തോട് പറഞ്ഞു. ക്രൈംബ്രാഞ്ചിനു മുന്നില്‍ അര്‍ജുന്‍ വീണ്ടും മലക്കംമറിഞ്ഞു. വാഹനം ഓടിച്ചത് ആരെന്ന് ഓര്‍മയില്ലെന്നും മൊഴി തിരുത്തി. എന്നാല്‍, ഫോറന്‍സിക് ടെസ്റ്റിലും വാഹനമിടിപ്പിച്ച് നടത്തിയ ടെസ്റ്റിലും അര്‍ജുന്‍തന്നെ വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു. അപകടസമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയ നന്ദു എന്ന യുവാവും ഡ്രൈവിങ് സീറ്റില്‍ അര്‍ജുനെ കണ്ടതായി മൊഴി നല്‍കി.

ബാലഭാസ്‌കറുമായി അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ കുടുംബവുമായി ബന്ധപ്പെട്ടും ദുരൂഹത ഉയര്‍ന്നു. തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്കിടെ ഇവര്‍ ബാലഭാസ്‌കറെ വിളിച്ചിരുന്നതായുള്ള വിവരവും പുറത്തുവന്നു. മാത്രമല്ല, ബാലഭാസ്‌കറുമായി ചേര്‍ന്ന് ഈ കുടുംബത്തിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആരോപണവും ഉയര്‍ന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് ഇവരെയും ചോദ്യം ചെയ്തിരുന്നു.

അതേസമയം, കേസ് സിബിഐ അന്വേഷണത്തിലൂടെ ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുവരട്ടെയെന്ന് ഭാര്യ ലക്ഷ്മി. ദുരൂഹതകള്‍ എല്ലാം മാറണം. എല്ലാസത്യവും പുറത്തുവരണമെന്നും ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button