Devotional

രാമായണ പാരായണവും മാഹാത്മ്യവും

അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി വിജ്ഞാനമാകുന്ന പ്രകാശം പറത്തുന്നതിന് വേണ്ടിയാണ് നാം രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്. പണ്ട് കര്‍ക്കിടകത്തെ പഞ്ഞമാസമെന്നായിരുന്നല്ലോ വിളിച്ചിരുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാല്‍ അതിനും ഉപരിയായി ഇത് ഭഗവതി മാസം കൂടിയായി അറിയപ്പെടുന്നു. അതായത് ദോഷങ്ങളകലാന്‍ എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം. രാമായണ മാസാചരണം കര്‍ക്കിടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയായിട്ടും പറയപ്പെടുന്നു.

കര്‍ക്കിടകത്തിലെ ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തിനേടാന്‍ പൂര്‍വ്വികര്‍ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ് രാമായണ പാരായണമെന്നും നിസംശയം പറയാം. ഏഴു കാണ്ഡങ്ങളായി വാല്‍മീകി മഹര്‍ഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കര്‍ക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് വളരെ നല്ലതാണ്.

കര്‍ക്കിടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ? അല്ലെങ്കില്‍ നിത്യപാരായണത്തിനു ചിട്ടകള്‍ ഉണ്ടോ? എന്നിങ്ങനെ രാമായണ പാരായണത്തെ സംബന്ധിച്ചു പല സംശയങ്ങളും സാധാരണക്കാര്‍ക്ക് ഉണ്ടാവാറുണ്ട്.

എന്നാല്‍ ഇനി അങ്ങനൊരു സംശയം വേണ്ട രാമായണം നമുക്ക് 365 ദിവസവും പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് ഉത്തമമാണ്. കൂടാതെ ആഗ്രഹസാഫല്യത്തിനായി ചില പ്രത്യേക ഭാഗങ്ങള്‍ നിത്യവും പാരായണം ചെയ്യുന്ന പതിവുമുണ്ട്.

യുദ്ധകാണ്ഡത്തിലെ ആദിത്യ ഹൃദയമന്ത്രം നിത്യവും ജപിക്കുന്നത് കൊണ്ട് ശത്രുദോഷ ശമനമുണ്ടാകുമെന്നാണ് വിശ്വാസം. സര്‍വ്വകാര്യ സിദ്ധിക്കായ് സുന്ദരകാണ്ഡം നിത്യവും പാരായണം ചെയ്യുക. മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും ബാലകാണ്ഡത്തിലെ സീതാസ്വയംവരം എന്ന ഭാഗത്തിലെ ‘സത്കാര യോഗ്യന്മാരാം രാജപുത്രന്മാരെ….എന്നു തുടങ്ങി ഹോമവും കഴിച്ചു തന്‍ പുത്രിയാം വൈദേഹിയെ രാമനു നല്‍കീടിനാന്‍ ജനകമഹീന്ദ്രനും…. വരെ നിത്യവും രാവിലെ പാരായണം ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button