Devotional

കർക്കടകമാസത്തിലെ രാമായണപാരായണം

കർക്കടകമാസം രാമായണമാസമായി ആചരിച്ചുപോരുന്നു. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കർക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം. കർക്കിടക മാസത്തിൽ ആയുർവേദ ചികിത്സ, കളരി ചികിത്സ, മർമ്മചികിത്സ എന്നിവക്കെല്ലാം പ്രാധാന്യമുള്ള കാലമാണ്. ഏറെ പഴക്കം വന്ന രോഗങ്ങൾ കൂടി ഈ കാലത്തു ചികിൽസിച്ചാൽ ഭേദമാകുമെന്നാണ് പറയപ്പെടുന്നത്. ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. സാധ്യമായ ദിനങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കർക്കടക മാസത്തിൽ കൃഷിപ്പണികളോ ആഘോഷങ്ങളോ മംഗളകർമങ്ങളോ നടത്താറില്ല . ഇവയെല്ലാം കാരണം പഴമക്കാർ കർക്കടകത്തെ പഞ്ഞകർക്കടകം എന്ന് വിശേഷിപ്പിച്ചിരുന്നു. ‘കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്നൊരു ചൊല്ലു തന്നെ ഉണ്ട്. കഴിവതും ഭവനത്തിൽ പാകം ചെയ്ത സസ്യാഹാരം പതിവാക്കുക. കർപ്പൂരം ,അഷ്ടഗന്ധം , കുന്തിരിക്കം , ദശാംഗം ഇവയിലേതെങ്കിലും ഭവനത്തിൽ പുകയ്ക്കുക. നിത്യവും രാമനാമം ജപിക്കണം. വിഷ്ണു സഹസ്രനാമ ജപത്തിനു തുല്യമായ ‘ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ ശ്രീരാമനാമ വരാനന ഓം നമ ഇതി ‘ എന്ന നാമജപവും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button