ശുദ്ധാത്മാക്കളായവര്‍ ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിച്ചാല്‍ തിന്മയുടെ വഴിയില്‍ ചലിച്ച് നാശത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് കൈകേയി മന്ദരമാരില്‍ നിന്നും പഠിക്കാം. വാഗ്ദാനം ചെയ്യുമ്പോള്‍ പരിണിതഫലം അതീവസൂക്ഷ്മമായി ചിന്തിക്കണമെന്നും ജീവിതത്തിലാര്‍ക്കെങ്കിലും വാക്കുകൊടുത്താല്‍ അത് എന്തുസംഭവിച്ചാലും പാലിക്കപ്പെടണമെന്നും ദശരഥന്‍ കാട്ടിത്തരുന്നു.
അച്ഛന്റെ കടമകള്‍ നിര്‍വ്വഹിക്കേണ്ടത് മകന്റെ കര്‍മ്മമാണെന്ന് ശ്രീരാമനിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. സഹ ഉദരബന്ധത്തിന്റെ തിളങ്ങുന്ന മാതൃകയാണ് ലക്ഷ്മണന്‍ ശ്രീരാമനോടൊപ്പം കാട്ടില്‍ പോയി കാണിച്ചു തന്നിരിക്കുന്നത്. ഭരതന്റെ രാജ്യഭരണത്തിലൂടെ തന്നിലര്‍പ്പിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റണമെന്ന് കാണിച്ചു തരുന്നു. ഭാര്യാധര്‍മ്മത്തിന്റെ കടമകള്‍ എന്തെന്ന് സുഖത്തിലും ദുഃഖത്തിലും ഭര്‍ത്താവിനൊപ്പം കാട്ടില്‍ സുഖദുഃഖങ്ങള്‍ അനുഭവിച്ചു കാണിച്ചു തന്നതിലൂടെ സീതാദേവി വെളിപ്പെടുത്തുന്നു.
എളിമയോടെ ജീവിതം നയിക്കണമെന്നും ദശരഥപുത്രന്മാര്‍ നമുക്കു കാണിച്ചു തരുന്നു. എല്ലാവരും ഒരു വംശത്തിലെ ദുഷ്ടന്മാരാകണമെന്നില്ല എന്ന തത്വം കബന്ധന്‍ കാണിച്ചു തരുന്നു. നന്മയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശബരി, കബന്ധന്‍, ജഡായു എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതിലൂടെ ശ്രീരാമന്‍ വെളിവാക്കുന്നു. കാര്യസാധ്യത്തിന് ഈശ്വരീയ ശക്തിക്കൊപ്പം പലരുടേയും സഹായം നേടേണ്ട ആവശ്യകത ശ്രീരാമലക്ഷ്മണന്മാര്‍ സുഗ്രീവന്റെയും മറ്റും സഹായം അധര്‍മ്മിയായ രാവണനെ നേരിടാന്‍ സ്വീകരിച്ചതിലൂടെ വ്യക്തമാക്കുന്നു.
ഏതുകാര്യവും തീരുമാനിക്കുന്നതിനു മുന്‍പ് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം വേണ്ടതെന്ന സന്ദേശമാണ് ശ്രീരാമന്‍ ഹനുമാനെ ലങ്കയിലേക്ക് അയച്ചതിലൂടെ വെളിവാക്കുന്ന വലിയ തത്വം.
Post Your Comments