KeralaLatest NewsNews

കര്‍ക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂര്‍വ്വികര്‍ പറയുന്നതിലെ വാസ്തവം

കര്‍ക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂര്‍വ്വികര്‍ പറയുന്നത് ശരിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നഷ്ടപ്പെട്ട ചൈതന്യവും ആരോഗ്യവും വീണ്ടെടുക്കാന്‍ ആയുര്‍വേദ വിധിപ്രകാരം ഔഷധസേവ നടത്തുന്നത് മിഥുനം കര്‍ക്കടക മാസം ഉത്തമമാണ്. ആയുര്‍വേദ മരുന്ന് സേവിക്കുമ്പോള്‍ ജലവും മറ്റു പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ സമയം തണുപ്പായതിനാല്‍ ഇവ നിയന്ത്രിക്കുവാന്‍ എളുപ്പമാണ്.

കര്‍ക്കടകത്തിലെ ഒരു ദിവസം രോഗമുക്തിക്കായി ചില സന്നദ്ധ സംഘടനകളും അമ്പലങ്ങളും ഔഷധകഷായം കൊടുത്തുവരുന്നുണ്ട്. സാക്ഷാല്‍ വാക്‌ദേവതയായ ശ്രീമൂകാംബികാ ദേവിയുടെ സന്നിധിയില്‍ അത്താഴശിവേലിക്കു ശേഷം എല്ലാ ദിവസവും കഷായം നല്‍കി വരുന്നുണ്ട്. ഇത് ഭക്തന് വഴിപാടായി നടത്താനും സാധിക്കും. ചൊറിയൊരു കുപ്പിയോ പാത്രമോ ഉണ്ടെങ്കില്‍ അതില്‍ അതു വാങ്ങി സേവിക്കാവുന്നതുമാണ്. മനസ്സിനെ ബലപ്പെടുത്താനും ഈശ്വരചിന്തയും അനിവാര്യമാണ്. മരുന്നും മന്ത്രവുമായും വിശ്രമവുമായും ശരീരത്തെയും മനസ്സിനെയും ഈ സമയത്ത് ശക്തിപ്പെടുത്തണം. എങ്കില്‍ അടുത്ത ഒരു കൊല്ലം ഐശ്വര്യപൂര്‍ണമായൊരു കാലമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button