മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന്‍ കാല്‍തെറ്റി വീണ്് കുടുങ്ങിയത് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ രക്ഷകനായത് സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരനെ സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വലിച്ച് കയറ്റുകയായിരുന്നു. മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സ്റ്റേഷനിലൂടെ കടന്നു പോകുകയായിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ 52കാരന്‍ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ട്രെയിന്‍ ഓടുന്നതിന്റെ എതിര്‍ ദിശയിലാണ് യാത്രക്കാരന്‍ ചാടിയത്. നിയന്ത്രണം വിട്ട് യാത്രക്കാരന്‍ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ അതിവേഗം രക്ഷയ്ക്ക് എത്തുന്നതും അതേ ബോഗിയില്‍ നിന്ന് തന്നെ ചാടാന്‍ ശ്രമിച്ച മറ്റൊരു യാത്രക്കാരനും നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതും വീഡിയോയില്‍ കാണാം.
#WATCH On duty Railway Protection Force personnel K Sahu and Maharashtra Security Force personnel Somnath Mahajan at Kalyan railway station saved the life of a 52-year old passenger, who slipped between the platform and track as he de-boarded from a moving a train yesterday. pic.twitter.com/rmd0OuMzEy
— ANI (@ANI) July 29, 2020
Post Your Comments