മൂവാറ്റുപുഴ : സ്വര്‍ണക്കടത്ത് കേസ്, റബിന്‍സിന്റേയും ജലാലിന്റേയും ദുബായിലെ ജോലിയെകുറിച്ച് അവ്യക്തത . സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കസ്റ്റംസ് പ്രതികളാക്കിയ മൂവാറ്റുപുഴ റാക്കറ്റില്‍ പെട്ട റബിന്‍സിന്റെയും ജലാല്‍ മുഹമ്മദിന്റെയും ആനിക്കാട് ബ്രദേഴ്‌സിന്റെയുമൊക്കെ ദുബായിലെ പ്രവര്‍ത്തനങ്ങള്‍ അതീവ ദുരൂഹമെന്ന് അന്വേഷണ ഏജന്‍സികള്‍.
Read Also : കടകമ്പള്ളിക്ക് മാധവ്ജിയുടെ “ക്ഷേത്ര ചൈതന്യ രഹസ്യം ” അയച്ചുകൊടുക്കുമെന്ന് അഡ്വ. നോബിൾമാത്യു
ദുബായിലെ ജോലിയെ കുറിച്ചു വീട്ടുകാര്‍ക്കു പോലും ഇവര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. സ്വന്തമായി ചില സ്ഥാപനങ്ങള്‍ നടത്തുന്നുവെന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും അതു ശരിയല്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. റബിന്‍സ് ദുബായില്‍ ഹോട്ടല്‍ നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. പല സ്ഥാപനങ്ങളിലും ഇവര്‍ പണം മുടക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി പങ്കാളികളായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങള്‍ സ്വര്‍ണക്കടത്തിനും ഹവാല ഇടപാടുകള്‍ക്കും മറയാക്കിയെന്നാണു വിവരം.
സ്വര്‍ണം നാട്ടിലേക്കെത്തിക്കാനുള്ള കാരിയര്‍മാരെ കണ്ടെത്തുന്നതും ഇവര്‍ക്കു സ്വര്‍ണം കൈമാറുന്നതും ജലാലും റബിന്‍സും ആനിക്കാട് ബ്രദേഴ്‌സുമടങ്ങുന്ന സംഘമാണെന്നാണു സൂചന.
Post Your Comments