ന്യൂഡല്‍ഹി,മൗറീഷ്യസിന്റെ സുപ്രീം കോടതി മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മൗറീഷ്യസിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വല്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും സംയുക്തമായാണ് സുപ്രീംകോടതി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
ഇന്ത്യ നല്‍കിയ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് സുപ്രീംകോടതി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2016ല്‍ മൗറീഷ്യസിന് ഇന്ത്യ അനുവദിച്ച 35.3 കോടി യു.എസ്. ഡോളര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം നടപ്പാക്കുന്ന അഞ്ചു പദ്ധതികളില്‍ ഒന്നാണ് മൗറീഷ്യസിന്റെ പോര്‍ട്ട ലൂയി തലസ്ഥാന നഗരിയിലെ പുതിയ സുപ്രീം കോടതി കെട്ടിടം.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും 2000 കിലോമീറ്റര്‍ അകലെയായിട്ടാണ് മൗറീഷ്യസ് സ്ഥിതി ചെയ്യുന്നത്. ആകെ 2040 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ദ്വീപരാഷ്ടമാണിത്. 975ലാണ് ഈ ദ്വീപ സമൂഹം കണ്ടെത്തുന്നത്. ഡച്ചുകാരും ഫ്രഞ്ചു സേനയും ഈ ദ്വീപില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ബ്രിട്ടണ് കൈമാറി. പാരീസ് ഉടമ്പടി പ്രകാരം 1814ലാണ് കൈമാറ്റം നടന്നത്.1968ലാണ് മൗറീഷ്യസ് സ്വതന്ത്ര രാജ്യമായി മാറിയത്. ആകെ 13 ലക്ഷമാണ് നിലവിലെ ജനസംഖ്യ.
Post Your Comments