KeralaLatest NewsNews

കാമുകനൊപ്പം പോകാൻ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച 2 വീട്ടമ്മമാർ പിടിയിൽ

കുന്നംകുളം : പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 2 വീട്ടമ്മമാരും കാമുകൻമാരും പിടിയിൽ. കുന്നംകുളം ചൊവ്വന്നൂരിൽ 2 മക്കളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സ്ത്രീയെ തിരുവനന്തപുരം കിളിമാനൂരിൽ നിന്നും ചേലക്കരയിൽ നിന്നു 4 കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കടന്ന വീട്ടമ്മയെ ആലപ്പുഴ എടത്വയിൽ നിന്നുമാണ് പിടികൂടിയത്.

ചൊവ്വന്നൂർ കണ്ടിരിത്തി വീട്ടിൽ മല്ലിക (40), കാമുകൻ പൂങ്ങാട് വീട്ടിൽ വിജീഷ് (34) എന്നിവരെയാണു കിളിമാനൂരിൽ അറസ്റ്റ് ചെയ്തത്. ഇവരെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. 15നാണ് മല്ലികയെ കാണാനില്ലെന്നു ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് എസ്.എച്ച്.ഒ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ തിരുവനന്തപുരം കിളിമാനൂരിൽനിന്ന് കണ്ടെത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരെ കുന്നംകുളം പോലീസ് കേസെടുത്തത്.
എസ്.ഐ.മാരായ ഇ. ബാബു, എഫ്. ജോയ്, വി.എസ്. സന്തോഷ്, സി.പി.ഒ.മാരായ ഓമന, വൈശാഖ്, സന്ദീപ്, മധു, സുമം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

നാല് കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ ചേലക്കര പുലാക്കോട് പന്നിപ്പാടം തെക്കേതിൽ ശ്രീജയെയും (25) കാമുകൻ ആലപ്പുഴ എടത്വ വലിയകത്ത് പീറ്ററിനെയും (ടോണി–25) ഇൻസ്പെക്ടർ ഇ. ബാലകൃഷ്ണനാണ് എടത്വയിൽ വച്ചു പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പീറ്ററിനൊപ്പം കഴിഞ്ഞ 29നാണ് ശ്രീജ നാടു വിട്ടത്. ഒരു വർഷം മുമ്പാണ് ഇവരുടെ ഭർത്താവ് മരിച്ചത്. ശ്രീജയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button