കോഴിക്കോട് ; സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു , രോഗം ബാധിയ്ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നു. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും പേര്‍ക്ക് കോവിഡ്19 രോഗം പിടിപെടുന്ന കുടുംബങ്ങളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഇങ്ങനെയുള്ള കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്.
പുറത്തുപോകുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ സ്വീകരിക്കാത്തതാണ് വീടുകളിലുള്ളവര്‍ക്ക് രോഗം വരുന്നതിന് ഇടയാക്കുന്നത്. വീടുകളില്‍ നിന്നും പുറത്തു പോകുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു..
15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവാക്കള്‍ കുട്ടികള്‍ എന്നിവരാണ് കൂടുതലായും വീടിനു പുറത്തു പോകുന്നത്.സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെ ആളുകളുമായി ഇടപഴകി തിരിച്ചെത്തുന്നത് വീടുകളിലുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടയാക്കുന്നതായി അധികൃതര്‍ പറയുന്നു.
60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവര്‍, ശ്വാസകോശ രോഗമുള്ളവര്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹവും ഹൃദ്രോഗവുമുള്ളവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത്തരക്കാരില്‍ മരണത്തിനു വരെ കോവിഡ് കാരണമാകും.
Post Your Comments