COVID 19KeralaNews

കൊറോണ വൈറസ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണം : കൊറോണ വൈറസിനെ കുറിച്ച് ഒരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങള്‍

കൊറോണ വൈറസ് വ്യാപനത്തിനു പിന്നില്‍ വായുമലിനീകരണം , കൊറോണ വൈറസിനെ കുറിച്ച് ഒരോ ദിവസവും പുറത്തുവരുന്നത് പുതിയ വിവരങ്ങള്‍. ഒരു സംഘം ഗവേഷകരാണ് വായുമലിനീകരണവും കൊറോണ വൈറസ് വ്യാപനത്തിനു കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയല്ലാതെയുള്ള രോഗ വ്യാപനത്തിലാണ് വായുമലിനീകരണത്തിനു നിര്‍ണായക പങ്കുള്ളത്. വായുവിലെ പൊടിപടലങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്നാണ് കണ്ടെത്തല്‍. വായുവില്‍ ഈര്‍പ്പമുണ്ടെങ്കില്‍ വൈറസ് പെട്ടെന്നു നശിക്കുകയുമില്ല.

Read Also : തിരുവനന്തപുരത്ത് രോഗവ്യാപനം വലിയ രീതിയിൽ- മുഖ്യമന്ത്രി

മലിനീകരണവും വൈറസ് വ്യാപനവും സംബന്ധിച്ച് ഇതാദ്യമായി കൊച്ചിശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണകേന്ദ്രം, മണിപ്പാല്‍ അക്കാദമി അറ്റോമിക് ആന്‍ഡ് മോളിക്യൂലാര്‍ ഫിസിക്‌സ് വകുപ്പ്, അമേരിക്കയിലെ ലൂസിയാന സര്‍വകലാശാല കെമിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വൈറസ് വായുവിലൂടെയും പകരാനുളള സാധ്യത ശരിവയ്ക്കുന്നതാണു കണ്ടെത്തലുകള്‍. ഗവേഷണപ്രബന്ധം ലോക പരിസ്ഥിതിഗവേഷണ മേഖലയിലെ പ്രശസ്തമായ ‘എന്‍വയണ്‍മെന്റല്‍ റിസര്‍ച്ച്’ ജേണലില്‍ പ്രസിദ്ധീകരിച്ചു. മലിനീകരണം കൂടിയ സ്ഥലങ്ങളില്‍ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിക്കാനാണു സാധ്യത. മലിനവായു ദീര്‍ഘകാലം ശ്വസിക്കുന്നതിലൂടെ മനുഷ്യരുടെ ശ്വസനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ദുര്‍ബലമാകുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും ചെയ്യും.

മലിനീകരണത്തിനൊപ്പം വായുവില്‍ ഈര്‍പ്പവും കൂടുന്ന സാഹചര്യത്തില്‍, കോവിഡ് രോഗിയില്‍ നിന്നു ചുമ, സംസാരം, തുമ്മല്‍, ശ്വാസം തുടങ്ങിയവയിലൂടെ പുറത്തുവരുന്ന ചെറിയകണങ്ങള്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നേരിയ പാളിപോലെ പറ്റിപ്പിടിച്ച് ഏറെ ദൂരം സഞ്ചരിക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ മുന്നോട്ടുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button