ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,629,202 ആയി. 655,865 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. 10,217,311 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 211,578 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് യുഎസിലാണ്. ഇവിടെ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 4,432,102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,263 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 150,418 മരണങ്ങളുമുണ്ടായി. 2,133,582 പേർ രോഗമുക്തി നേടി.
ബ്രസീലിൽ 2,443,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 87,679 ആയി. 1,667,667 പേർ സുഖം പ്രാപിച്ചു. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 1,482,503 ആയി വർദ്ധിച്ചു. 24 മണിക്കൂറിനിടെ 46,484 പുതിയ കേസുകളും 636 മരണങ്ങളുമുണ്ടായി. 33,448 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 953,189 പേർ രോഗമുക്തി നേടി.
കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയില്‍ മൂന്നാംസ്ഥാനത്തുളള ഇന്ത്യയില്‍ 14,35,453 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 രാജ്യത്ത് മരിച്ചു. പട്ടികയില്‍ നാലാംസ്ഥാനത്തുളള റഷ്യയില്‍ എട്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേര്‍ ഇവിടെ മരിച്ചു.
Post Your Comments