KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ചവരെ ഇടവക സെമിത്തേരിയില്‍ സംസ്‌കരിച്ചു ; ലത്തീന്‍ രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പള്ളിയുടെ ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ച ശേഷം സംസ്‌കരിച്ച ആലപ്പുഴ ലത്തീന്‍ രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രൂപതയുടെ നടപടി മാതൃകപരമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ ആണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയില്‍ ദഹിപ്പിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ ദഹിപ്പിച്ച് സംസ്‌കരിക്കാന്‍ ലത്തീന്‍ രൂപത തീരുമാനിച്ചു. ചിതാഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്നുമാണ് ബിഷപ്പ് ജെയിംസ് ആനാംപറമ്പില്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ഇതിന് എല്ലാ സഹായവും ജില്ലാ ഭരണകൂടം ഇടവകകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭാ തീരുമാനത്തെ ജില്ലാകളക്ടര്‍ പ്രശംസിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ സിഎസ്‌ഐ സഭയും തീരുമാനിച്ചു.

മാരാരിക്കുളം സെന്റ് അഗസ്ത്യന്‍സ് ദേവാലയത്തിലാണ് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നെത്തിച്ച മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് ദഹിപ്പിച്ചത്. പിന്നീട് ഭസ്മം പെട്ടിയിലാക്കി കല്ലറയില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കാട്ടൂര്‍ സ്വദേശി മറിയാമ്മ മൃതദേഹവും പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ചു.

വയനാട് ജില്ലയില്‍ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ മഹല്ല് കമ്മിറ്റിയുടെ മാതൃകയും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബത്തേരിയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തടസ്സമുള്ളതുകൊണ്ട് അവിടെത്തന്നെ മറവ് ചെയ്യാന്‍ അവര്‍ അനുവദിച്ചുവെന്നും ഈ ഒത്തൊരുമയെ അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button