COVID 19Latest NewsKeralaNews

ബെന്‍സ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു : രാഷ്ട്രീയക്കാരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതും ഇതേ വ്യവസായി

കോതമംഗലം : ബെന്‍സ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു . രാഷ്ട്രീയക്കാരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതും ഇതേ വ്യവസായി. തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സ് ഉടമ റോയ് കുര്യന്റെ കാറും ലോറികളുമാണ് കോതമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബെന്‍സ് കാറും നാല് ലോറികളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇടുക്കി രാജാപ്പാറയില്‍ നിശാപാര്‍ട്ടി നടത്തി അറസ്റ്റിലായി ഒരു മാസത്തിനുള്ളിലാണ് വിവാദവ്യവസായി മറ്റൊരു കേസിലും കുടുങ്ങുന്നത്.

Read Also : നിശാപാര്‍ട്ടിയിലെ ബെല്ലി ഡാന്‍സ് നര്‍ത്തകിയെത്തിയത് വീസാ ചട്ടം ലംഘിച്ച് ; യുവതി യുക്രൈന്‍ സ്വദേശി

അപകടകരമായി വാഹനമോടിക്കല്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കോതമംഗലത്തെ വിവാദവ്യവസായിയുടെ ബെന്‍സ് കാറും ലോറികളും പിടിച്ചെടുത്തത്. കേസില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും, കര്‍ശനനടപടി സ്വീകരിക്കണമെന്നും എസ്പി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം കോടതിയില്‍ ഹാജരാക്കും.

കോതമംഗലത്ത് ബെന്‍സ് കാറിന് പിന്നില്‍ എട്ട് ലോറികള്‍ കൂട്ടിക്കെട്ടിയാണ് റോയ് കുര്യന്‍ റോഡിലൂടെ ‘ഷോ’ നടത്തിയത്. ഇന്നലെയാണ് റോയ് കുര്യന് പുതിയ ലോറികളും ബെന്‍സ് കാറും പുതുതായി ഡെലിവറി ലഭിച്ചത്. തുടര്‍ന്ന് ഈ കാറിന്റെയും ലോറികളുടെയും ഫോട്ടോഷൂട്ട് നടത്തി. ഭൂതത്താന്‍കെട്ട് അണക്കെട്ടിന് സമീപത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതിന് ശേഷം, വാഹനങ്ങള്‍ നാട്ടുകാരെ കാണിക്കാനായി ഭൂതത്താന്‍ കെട്ടില്‍ നിന്ന് കോതമംഗലം വരെ കൂട്ടത്തോടെ റോഡ് ഷോയായി കൊണ്ടുവരികയായിരുന്നു.

ബെന്‍സ് കാറിന് മുകളില്‍ കയറി നാട്ടുകാരെ കൈവീശിക്കാണിച്ചാണ് റോയ് കുര്യന്‍ റോഡിലൂടെ പോയത്. കോതമംഗലം ടൗണ്‍ മുഴുവന്‍ ഇയാള്‍ ഇതുമാതിരി ‘ഷോ’ നടത്തി. അപ്പോഴേയ്ക്ക് പൊലീസ് വിവരമറിഞ്ഞെത്തി. വാഹനങ്ങള്‍ തടഞ്ഞു. പുതിയ എട്ട് ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും പിന്നിലുണ്ടായിരുന്ന ഒരു പഴയ ലോറിയിലെ ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തു. ഒപ്പം റോയ് കുര്യനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. അപകടകരമായി വാഹനമോടിച്ചു, കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞ മാസം 28-ാം തീയതിയാണ് തണ്ണിക്കോട്ട് മെറ്റല്‍സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടായ ജംഗിള്‍ പാലസില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും റോയ് കുര്യന്‍ നടത്തിയത്. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button