പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ എത്തി. രാവിലെ പത്തരയോടെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കര്‍, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Read Also: ‘ലോകസഭാ ഇലക്ഷന് ശേഷം കോൺഗ്രസ് പിളരും, കർണാടകയിൽ സർക്കാർ കാലാവധി പൂർത്തിയാക്കില്ല’ – മുൻ മുഖ്യമന്ത്രി
തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി. അവിടെ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.
Post Your Comments