ബെംഗളൂരു: കാണാതായ വീട്ടമ്മയെ താമസസ്ഥലത്തിനടുത്തുള്ള വാടര്ടാങ്കില് മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായ 49 കാരി ഗൗരി നാഗരാജിനെ നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരുവിലെ യെലഹങ്ക ന്യൂടൗണിലെ അപ്പാര്‍ട്ട്മെന്റിന്റെ പരിസരത്തെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : ഹെല്‍മറ്റ് ധരിച്ചില്ല ; ബൈക്ക് യാത്രികന്റെ നെറ്റിയില്‍ പൊലീസുകാര്‍ താക്കോല്‍ കുത്തിയിറക്കി
അപ്പാര്‍ട്ട്മെന്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപെട്ടതോടെ ചില അന്തേവാസികള്‍ ഇതുപരിഹരിക്കാനായി പ്ലംബറെ വി ളിക്കുകയും ചെയ്തു. അദ്ദേഹം ടാങ്ക് പരിശോധിച്ചപ്പോള്‍ അതില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ ഗൗരി നാഗരാജാണ് ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇവര്‍ വാട്ടര്‍ ടാങ്കില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസ് നല്കുന്ന വിവരം . ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ഇവര്‍ ചില സാമ്പത്തിക പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജയസൂര്യ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം മുഖാന്തരം പുരയിടം വാങ്ങി നല്‍കാമെന്ന് പറഞ്ഞു ഗൗരി ഒട്ടേറെ പേരില്‍ നിന്നും പണം വാങ്ങിയിരുന്നു . എന്നാല്‍ പണം നല്കിയ ശേഷം ഇടപാടുകാര്‍ക്ക് സ്ഥലം നല്‍കിയില്ല തുടര്‍ന്ന് പണം നല്കിയ ആളുകള്‍ ഗൗരിക്കെതിരെ തിരിഞ്ഞു അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരംആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജയസൂര്യ ഡെവലപ്പേഴ്സ് ഉടമകളായ ദേവരാജപ്പ ഗോപി, ഭാര്‍ഗവ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത് ഈസ്റ്റ്) ഭീമശങ്കര്‍ എസ് ഗുലെദ് പറഞ്ഞു.
Post Your Comments