Latest NewsNewsIndia

സാമൂഹ്യമാധ്യമം ഉപയോഗിക്കുമ്പോൾ രാജ്യതാല്‍പ്പര്യം മറക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമം ഉപയോഗിക്കുമ്പോള്‍ രാജ്യതാല്‍പ്പര്യം മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനു ഹാനികരമായ കാര്യങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. യുദ്ധം അതിര്‍ത്തിമേഖലയില്‍മാത്രമല്ല, ഒരേസമയം പല മുന്നണികളിലും നടക്കുന്നുണ്ടെന്നും ഇതിന് തന്റെ പങ്ക് ഓരോ പൗരനും തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സൗരവ് ഗാംഗുലിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ധീര സൈനികര്‍ കരുത്ത് പ്രകടിപ്പിച്ച്‌ ശത്രുക്കളെ തുരത്തി. ഭരണാധികാരി ഏതു തീരുമാനം എടുക്കുമ്പോഴും അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവരെ ഓര്‍ക്കണമെന്ന് ഗാന്ധിജി പഠിപ്പിച്ചു. കാര്‍ഗില്‍കാലത്തെ ചെങ്കോട്ട പ്രസംഗത്തില്‍ വാജ്പേയി അതിനപ്പുറം പോയി. ദുര്‍ഘടമായ പര്‍വതനിരകളില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അര്‍ഹമായ ആദരം ലഭിക്കുന്ന വിധത്തിലാണ് ഏതു തീരുമാനവും എടുക്കേണ്ടതെന്ന് വാജ്പേയി പറഞ്ഞു. ഈ വികാരം നാം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button