KeralaLatest NewsNews

ശിവശങ്കറിനെ കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യാൻ തുടങ്ങി; നിരീക്ഷണത്തിന് ഡൽഹിയിൽ നിന്ന് അമിത് ഷായുടെ പ്രത്യേക സംഘം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. പുലര്‍ച്ചെ നാലരയ്ക്കു തിരുവനന്തപുരത്ത് വസതിയില്‍ നിന്ന് കാറിലാണ് കടവന്ത്രയിലെ എന്‍ഐഎ ഓഫിസില്‍ ശിവശങ്കര്‍ എത്തിയത്. ഡ്രൈവര്‍ക്കും ഒരു സഹായിക്കും ഒപ്പമായിരുന്നു യാത്ര. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച്‌ ശിവശങ്കറിനെ എന്‍ഐഎ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ ഐഎ ചോദ്യം ചെയ്യുന്നത്. അതിനാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം എല്ലാം നിരീക്ഷിക്കാന്‍ എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘവും കൊച്ചിയിലുണ്ട്. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. അറസ്റ്റിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിന്‍ക്ലര്‍ ഡേറ്റ ചോര്‍ച്ച, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കരാറുകള്‍ തുടങ്ങിയവയും എന്‍ഐഎ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയേക്കും. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ സ്വര്‍ണക്കടത്തിനും അപ്പുറത്തേക്കുള്ള അന്വേഷണത്തിന് വഴിതുറക്കുമോയെന്നും കണ്ടറിയേണ്ടതാണ്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് എല്ലാം അറിയാം എന്നാണ് എന്‍ഐഎ കസ്റ്റഡിയിലുള്ള സരിത്തിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ശിവശങ്കറിനെ നേരത്തേ കസ്റ്റംസ് 9 മണിക്കൂറും എന്‍ഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്ന് കൊച്ചി ഓഫിസിലെത്താന്‍ നിര്‍ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button