KeralaLatest NewsNews

കേരളത്തെ ഭീകരരുടെ വാർ റൂം ആക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു – എം വി ഗോപകുമാർ

ആലപ്പുഴ • സ്വർണ്ണ കള്ളക്കടത്തിലൂടെ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത തകർത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഭീകരരുടെ പദ്ധതിയുടെ വാർ റൂം ആക്കാൻ കേരള മുഖ്യമന്ത്രിയും സി പി എമ്മും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുവെന്നും ,തന്റെ ഓഫീസുപോലും അതിന് തുറന്നു കൊടുത്ത പിണറായിയുടെ നടപടി അതീവ ഗുരുതരമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു .

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ ബോട്ട് ജെട്ടിക്ക് സമീപം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെൽ കൺവീനർ ജി . വിനോദ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ പ്രദീപ് ,ആർ ഉണ്ണികൃഷ്ണൻ സംസ്ഥാന കൗൺസിൽ അംഗം എ . ഡി . പ്രസാദ് , വി സി സബ് എന്നിവർ പങ്കെടുത്തു.

ജില്ലയിൽ 200 കേന്ദ്രങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ നടന്ന നിൽപ്പ് സമരം മേഖല പ്രസിഡന്റ് കെ . സോമൻ , ജില്ലാ ജനറൽ സെക്രട്ടറിമാരായ പി . കെ . വാസുദേവൻ , ഡി. അശ്വനിദേവ് , ദേശീയ കൗൺസിൽ അംഗങ്ങൾ ആയ വെള്ളിയാകുളം പരമേശ്വരൻ , കെ എസ് രാജൻ , ജില്ലാ ഭാരവാഹികളായ അഡ്വ . പി . കെ . ബിനോയ് , അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ , സി എ . പുരുഷോത്തമൻ , ടി സജീവ്‌ലാൽ , എൽ . പി ജയചന്ദ്രൻ , വിമൽ രവീന്ദ്രൻ , കെ . ജി . കർത്ത , സജു ഇടക്കല്ലിൽ , മേഖലാ ഭാരവാഹികളായ കൊട്ടാരം ഉണ്ണികൃഷ്ണൻ , ബി കൃഷ്ണകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button