മുംബൈ : ഈ കോവിഡ് കാലത്ത് സിനിമ മേഖലയില്‍ ഏറെ ആശങ്ക ഉണ്ടാക്കിയ ഒന്നായിരുന്നു ബച്ചന്‍ കുടുംബത്തില്‍ കോവിഡ് പടര്‍ന്നു പിടിച്ചത്. ഇപ്പോള്‍ ഇതാ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടനും ഐശ്യര്യ റായിയുടെ ഭര്‍ത്താവുമായ അഭിഷേക് ബച്ചന്‍. കോവിഡ് നെഗറ്റീവ് പരീക്ഷിച്ച ഭാര്യ ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ അഭിഷേക് ഇപ്പോളും പിതാവ് അമിതാഭ് ബച്ചന്റെ കൂടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയും ആരാധ്യയും നന്ദിയോടെ നെഗറ്റീവ് പരിശോധന നടത്തി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ഇപ്പോള്‍ വീട്ടിലായിരിക്കും. ഞാനും അച്ഛനും മെഡിക്കല്‍ സ്റ്റാഫിന്റെ സംരക്ഷണയില്‍ ആശുപത്രിയില്‍ കഴിയുന്നു. ‘ അഭിഷേക് ട്വീറ്റ് ചെയ്തു.
അമിതാഭ് ബച്ചനായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. അന്നു തന്നെ അഭിഷേകിനും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നാനാവതി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പിന്നീട് നടന്ന പരിശോധനയിലാണ് ഐശ്യര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഐശ്യര്യയുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments