Latest NewsIndia

ഐശ്വര്യയെ ഇഡി പൊരിച്ചു! സര്‍ക്കാര്‍ അധികകാലം പോകില്ലെന്നു രാജ്യസഭയിൽ ശാപവുമായി സമാജ് വാദി പാർട്ടി എംപി ജയ ബച്ചൻ

11.5 ദശലക്ഷം നികുതി രേഖകൾ ചോർന്ന പനാമ പേപ്പറിൽ പേരുള്ള 500 ഇന്ത്യക്കാരുടെ പട്ടികയിൽ ഐശ്വര്യ റായ് ബച്ചന്റെ പേരും ഉണ്ടായിരുന്നു,

ന്യൂഡൽഹി: രാജ്യസഭയിൽ ശാപവാക്കുകളുമായി സമാജ് വാദി പാർട്ടി എംപി ജയാ ബച്ചൻ. ഈ സർക്കാർ അധികകാലം പോകില്ലെന്നാണ് ജയ ശപിച്ചത്. സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ ബച്ചന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തു വന്നിരുന്നു. മരുമകൾ ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ജയയുടെ സമനില നഷ്ടപ്പെട്ടു എന്ന് ബിജെപി ആരോപിച്ചു.

പനാമ പേപ്പേഴ്സ് കേസിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. നേരത്തെ രണ്ട് തവണ കേസ് മാറ്റിവെക്കൽ ആവശ്യപ്പെട്ടതിനു ശേഷമാണ് ഐശ്വര്യ റായ് ബച്ചൻ ഡൽഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസിന് മുന്നിൽ ഹാജരായത്.

11.5 ദശലക്ഷം നികുതി രേഖകൾ ചോർന്ന പനാമ പേപ്പറിൽ പേരുള്ള 500 ഇന്ത്യക്കാരുടെ പട്ടികയിൽ ഐശ്വര്യ റായ് ബച്ചന്റെ പേരും ഉണ്ടായിരുന്നു, വിദേശത്ത് പണം നിക്ഷേപിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി ലോകനേതാക്കളെയും സെലിബ്രിറ്റികളെയും തുറന്നുകാട്ടിയിരുന്നു. ഇതാണ് ജയയെ ചൊടിപ്പിച്ചതിന്റെ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button