മുംബൈ: കോവിഡ് പരിശോധനയില്‍ പൊസിറ്റീവായിരുന്ന നടി ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആരാധ്യയെയും ശ്വാസതടസത്തെ തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയും മകളും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. അമിതാബ് ബച്ചന്‍ നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകളും സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനെയും അദ്ദേഹത്തിന്റെ പിതാവ് അമിതാബ് ബച്ചനെയും നേരത്തെ തന്നെ കോവിഡ് ബാധയെത്തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അമിതാബ് ബച്ചന്റെ ഭാര്യയും മുതിര്‍ന്ന നടിയുമായ ജയാ ബച്ചനും മകള്‍ ശ്വേതാ ബച്ചനും മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവര്‍ കോവിഡ് നെഗറ്റീവാണ്.
Post Your Comments