COVID 19Latest NewsBollywood

ശ്വാസതടസം: ഐശ്വര്യ റായിയും മകളും ആശുപത്രിയില്‍!

മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും ആശുപത്രിയില്‍!!

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ താരത്തെയും മകളെയും മുംബൈ(Mumbai)യിലെ നാനാവതി ആശുപത്രി(Nanavati Hospital)യില്‍ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് (Corona Virus) പരിശോധനഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്‍റീനില്‍ തുടരുകയായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ഐശ്വര്യ റായി(Aishwarya Rai)യെയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഐശ്വര്യയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ച(Abhishek Bachchan)നും ഭര്‍ത്തൃപിതാവും നടനുമായ അമിതാഭ് ബച്ചനും നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിഷേകിന്റെയും അമിതാഭ് ബച്ചന്റെ(Amitabh Bachchan)യും ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ഇരുവരും ഒരാഴ്ച കൂടി ആശുപത്രി തുടരേണ്ടി വരുമെന്നുമാണ് നാനാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും COVID 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഐശ്വര്യയും ആരാധ്യയും രോഗ ബാധിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

എന്നാല്‍, അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ(Jaya Bachchan)യും ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇതിന് പിന്നാലെ അമിതാഭ് ബച്ചനും കുടുംബവും നിലവില്‍ താമസിക്കുന്ന ജസ്ല ഉള്‍പ്പടെയുള്ള നാല് ബംഗ്ലാവുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സീല്‍ ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button