ബോളിവുഡിലെ പ്രിയതാരങ്ങളായ നടൻ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നുവെന്നു സോഷ്യൽ മീഡിയ. 2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്.
ജനുവരി 24ന് സംവിധായകന്‍ സുഭാഷ് ഗായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്നു സോഷ്യല്‍ മീഡിയ പറയുന്നത്.
‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന്‍ മണിരത്‌നം പ്രഖ്യാപിച്ചത്. ‘ഭോല’, ‘ഗൂമര്‍’ എന്നിവയാണ് അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.
Post Your Comments