കൊച്ചി: ഉടനൊന്നും ജാമ്യം കിട്ടില്ലെന്ന തിരിച്ചറിവിൽ സ്വപ്ന സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം മൂത്ത മകളെ സ്വന്തം അച്ഛന്റെ അടുത്ത് എത്തിച്ച് രണ്ടാം ഭര്‍ത്താവ് ജയശങ്കർ. ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മക്കളെ കാണാനും സ്വപ്‌നയ്ക്ക് അവസരമൊരുക്കി നൽകിയിരുന്നു. സ്വര്‍ണ കടത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ ഉടനൊന്നും പുറം ലോകം കാണില്ലന്ന് വ്യക്തമായ സാഹചര്യത്തില്‍ സ്വപ്‌ന സുരേഷ് തന്നെയാണ് മൂത്തമകളെ ആദ്യ ഭര്‍ത്താവിന്റെ അടുത്ത് എത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനിടെ സ്വന്തം മകനെയും ജയശങ്കര്‍ സുരക്ഷിത താവളത്തിലെത്തിച്ചുവെന്ന് സൂചന. ജയശങ്കറും എന്‍ ഐ എ യുടെ നിരീക്ഷത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ ഏതു സമയത്തും അറസ്റ്റു ഉണ്ടാവാം എന്ന കണക്കുകൂട്ടലിലാണ് മക്കളെ മാറ്റിയത്.
കേസില്‍ നിന്നു ഊരാമെന്ന് നേരത്തെ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പുറം ലോകം കാണില്ലെന്ന രീതിയിലാണ് വീഡിയോ കോളിൽ സ്വപ്‌ന സംസാരിച്ചത്. മക്കളോടും നന്നായി പഠിക്കണമെന്ന് ഉപദേശിച്ച സ്വപ്‌ന ഇടയ്ക്ക് പൊട്ടിക്കരയുകയും ചെയ്‌തു. അനുവദിച്ചതിലും നേരത്തെ ജയിലധികൃതര്‍ വീഡിയോ കോണ്‍ഫറന്‍സ് അവസാനിപ്പിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് ജഗദീഷ് തന്നെയാണ് വീഡിയോ കോണ്‍ഫറന്‍സ് അദ്ദേഹത്തിന്റെ കാബിനില്‍ ഒരുക്കിയത്. ജയിലില്‍ വന്ന് സ്വപ്നയെ കാണാന്‍ മക്കളെ അനുവദിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ കോളിലൂടെ മക്കളെ കാണിച്ചത്.
Post Your Comments